വെനീസിൽ ബസ് അപകടത്തിൽ പെട്ട് 21 മരണം


ഇറ്റലിയിലെ വെനീസിൽ ബസ് 50 അടി താഴ്ചയിലേക്കു പതിച്ച് 21 പേർ മരിച്ചു. മരിച്ചവരിൽ അഞ്ചു പേർ യുക്രെയ്ൻകാരും രണ്ടു പേർ ജർമൻ പൗരന്മാരുമാണ്. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു. 15 പേർക്കു പരിക്കേറ്റു. ഇതിൽ ഒന്പതു പേരുടെ നില ഗുരുതരമാണ്. എലവേറ്റഡ് റോഡിൽനിന്നാണ് ബസ് താഴേക്കു പതിച്ചത്. 

തുടർന്ന് ബസിനു തീപിടിച്ചു. ഫ്രഞ്ച്, സ്പാനിഷ്, ഓസ്ട്രിയൻ, ക്രൊയേഷ്യൻ പൗരന്മാരും ബസിലുണ്ടായിരുന്നു. 

article-image

േേിു

You might also like

Most Viewed