ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുള്ള ദ്വീപിൽനിന്ന് വിദേശ സൈനികരെ ഒഴിപ്പിക്കുമെന്ന് മാലദ്വീപ് പ്രസിഡണ്ട്
മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൊഹമ്മദ് മൊയ്‌സു ജയിച്ചതോടെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് തിരിച്ചടി. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുള്ള ദ്വീപിൽനിന്ന് വിദേശ സൈനികരെ ഒഴിപ്പിക്കുമെന്ന് മൊയ്‌സു പറഞ്ഞു. വിജയാഘോഷ റാലിക്കിടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ‘നമ്മുടെ വികാരങ്ങൾക്കും ഇഷ്ടത്തിനും വിരുദ്ധമായി വിദേശ സൈനികർക്ക് ഇവിടെ സ്ഥാനമുണ്ടാകില്ല. ഇന്ത്യൻ സൈന്യം മാലദ്വീപിൽ വേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചു’–മൊയ്‌സു പറഞ്ഞു. ഇന്ത്യൻ സൈനികർക്ക് നയതന്ത്രപ്രതിരോധം നൽകുന്ന ഉടമ്പടി രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാകുമെന്ന് പ്രചാരണം മൊയ്‌സുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇന്ത്യ ഔട്ട് (ഇന്ത്യ പുറത്ത്) ക്യാമ്പയിനും ആരംഭിച്ചു. തെരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് പാലിക്കുന്നതെന്നും മൊയ്‌സു പ്രതികരിച്ചു.
2020ലും 2013ലും സമ്മാനിച്ച ഡോർണിയർ വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യ മാലദ്വീപിൽ സൈനിക സാന്നിധ്യം നിലനിർത്തുന്നു. വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രവർത്തിപ്പിക്കാൻ 75 ഇന്ത്യൻ സൈനികർ രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് 2021 നവംബറിൽ സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റിയെ അറിയിച്ചിരുന്നു. ഉതുരു തിലഫൽഹുവിൽ കപ്പൽ നിർമാണശാലയും തുറമുഖവും വികസിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള യുടിഎഫ് കരാറുമായി ബന്ധപ്പെട്ട് എംഎൻഡിഎഫിനെ പാനൽ വിളിച്ചുവരുത്തിയിരുന്നു.
sdfsf