ബാങ്കോക്കിലെ സിയാം പാരഗൺ മാളിൽ വെടിവയ്പ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു


തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ സിയാം പാരഗൺ മാളിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു.  ആറു പേർക്കു പരിക്കേറ്റു. ഇതിലൊരാൾ വിദേശിയാണ്. പതിനാലുകാരനായ അക്രമിയെ പിടികൂടി. കൈത്തോക്കുമായാണ് ഇയാളെ പിടികൂടിയത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി തായ്‌ലൻഡ് പ്രധാനമന്ത്രി അറിയിച്ചു.

തുർക്കി തലസ്ഥാനമായ അങ്കാറയിൽ ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ആയിരത്തോളം പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ കുർദിഷ് തീവ്രവാദികളുമുണ്ട്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസ് ഓഫീസർമാർക്കു പരിക്കേറ്റു.

article-image

saefsefg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed