കുവൈത്തിലെ ഇന്ത്യന്‍ ഗാർ‍ഹിക തൊഴിലാളികൾ‍ക്കായി മാർ‍ഗ്ഗ നിർ‍ദ്ദേശങ്ങൾ‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി


കുവൈത്തിലെ ഇന്ത്യന്‍ ഗാർ‍ഹിക തൊഴിലാളികൾ‍ക്കായി മാർ‍ഗ്ഗ നിർ‍ദ്ദേശങ്ങൾ‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി. തൊഴിലാളികൾ‍ക്ക് മാന്യമായ ജോലി നൽ‍കണമെന്നും അപകടകരമായ ജോലി ചെയ്യുവാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസ്സി പുറത്തിറക്കിയ മാർ‍ഗ്ഗ നിർ‍ദ്ദേശങ്ങളിൽ‍ വ്യക്തമാക്കി.ഗാർ‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ‍ ഉയർ‍ന്നതിനെ തുടർ‍ന്നാണ്‌ തൊഴിൽ‍ നിയമങ്ങൾ‍ വ്യക്തമാക്കി എംബസ്സി വാർ‍ത്താക്കുറിപ്പ്‌ ഇറക്കിയത്. വീട്ട് ജോലിക്കാർ‍ക്ക് അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ തൊഴിൽ‍ കരാർ‍ നിർ‍ബന്ധമാണെന്നും, പ്രതിമാസ വേതനം കുവൈത്ത് അധികൃതർ‍ നിശ്ചയിച്ച ശമ്പളത്തിൽ‍ കുറയുവാന്‍ പാടില്ലെന്നും എംബസി അറിയിച്ചു.  നിലവിൽ‍ 120 കുവൈത്ത് ദിനാർ‍ ആണ് കുറഞ്ഞ പ്രതിമാസ വേതനം. തൊഴിലുടമ ജോലി ചെയ്യുവാന്‍ ആവശ്യമായ സൗകര്യങ്ങൾ‍ ഒരുക്കണമെന്നും, തൊഴിലാളിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർ‍പ്പിടം എന്നീവ നൽ‍കണമെന്നും എംബസ്സി വ്യക്തമാക്കി.  ഗാർ‍ഹിക തൊഴിലാളിക്ക് ആഴ്ചയിൽ‍ ഒരു ദിവസം വിശ്രമവും വർ‍ഷത്തിൽ‍ സാലറിയോട് കൂടിയ വാർഷിക അവധിയും നൽ‍കണം. പരമാവധി ജോലി സമയം 12 മണിക്കൂറിൽ‍ കൂടരുതെന്നും തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്‌പോർട്ട് − സിവിൽ   ഐഡി  എന്നിവ തൊഴിലുടമ കൈവശം വെക്കരുതെന്നും എംബസ്സി അറിയിച്ചു.  

ജോലിയിൽ ചേർന്ന തീയതി മുതൽ ഓരോ മാസാവസാനത്തിലും സാലറി നൽ‍കണം. ശമ്പളം വൈകുന്ന ഘട്ടത്തിൽ‍ കാലതാമസം വന്ന ഓരോ മാസത്തിനും  10 ദിനാർ  വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നൽകണമെന്നും എംബസ്സി കൂട്ടിച്ചേർ‍ത്തു.

article-image

dsfds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed