ചേതന മാരൂവിന്‍റെ ‘വെസ്റ്റേൺ ലേൻ’ എന്ന നോവൽ ബുക്കർ പ്രൈസിന്‍റെ ചുരുക്കപ്പട്ടികയിൽ


ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന മാരൂവിന്‍റെ ‘വെസ്റ്റേൺ ലേൻ’ എന്ന നോവൽ ബുക്കർ പ്രൈസിന്‍റെ ചുരുക്കപ്പട്ടികയിൽ. കെനിയയിൽ ജനിച്ച് ലണ്ടനിൽ താമസിക്കുന്ന ചേതനയുടെ ആദ്യനോവലാണിത്. ഗോപി എന്ന പതിനൊന്നുകാരിയെയും അവളുടെ കുടുംബത്തെയും ചുറ്റിപ്പറ്റി വികസിക്കുന്ന കഥയിൽ മനുഷ്യമനസിന്‍റെ സങ്കീർണാവസ്ഥകൾ വിവരിക്കുന്നതായി ബുക്കർ ജൂറി വിലയിരുത്തി. 

സാറാ ബേൺസ്റ്റെയിന്‍റെ ‘സ്റ്റഡി ഫോർ ഒബീഡിയൻസ്’, ജോനാഥൻ എസ്കോഫ്രിയുടെ ‘ഇഫ് ഐ സർവൈവ് യു’, പോൾ ഹാർഡിങ്ങിന്‍റെ ‘ദ അഥർ ഈഡൻ’, പോൾ ലിഞ്ചിന്‍റെ ‘പ്രൊപ്പെറ്റ് സോംഗ്’, പോൾ മുറേയുടെ ‘ദ ബീ സ്റ്റിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു കൃതികൾ. 50,000 പൗണ്ടിന്‍റെ അവാർഡ് അവാർഡ് നവംബർ 26ന് ലണ്ടനിൽ പ്രഖ്യാപിക്കും.

article-image

asfasf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed