സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക്; നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ
സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലാൻഡ് ഗവൺമെന്റ് അറിയിച്ചു. ദേശീയ കൗൺസിൽ അവതരിപ്പിച്ച ബില്ലിന് 151−29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം ഏർപ്പെടുത്തിയത്.
മുസ്ലീം സ്ത്രീകൾ ബുർഖ പോലുള്ള മൂടുപടങ്ങൾ ഉപയോഗിക്കുന്നതിനുള്ള അന്തിമ ബില്ലാണ് പാസായതെന്നും സ്വിസ് പാർലമെന്റ് അറിയിച്ചു. ബുർഖ, ഹിജാബ്, മാസ്കുകൾ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏർപ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചത്. ബുർഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ഗ്രൂപ്പുകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.
sdgdsg