ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യന്‍ ഏജന്‍സികൾക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ
ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യന്‍ ഏജന്‍സികൾക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നൽകിയതായി കാനഡ അവകാശപ്പെട്ടു. എന്നാൽ തെളിവ് ഇപ്പോൾ കൈമാറാനാകില്ല എന്നാണ് കാനഡയുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാനാകൂ എന്ന് കാനഡ വ്യക്തമാക്കി.
അതേസമയം, കനേഡിയന്‍ പൗരന്‍മാർക്കു വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇ−വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല.
്ും