ബഹ്റൈനിലെ ഹാർട്ട് കൂട്ടായ്മ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


ബഹ്റൈനിലെ ഹാർട്ട് കൂട്ടായ്മ സൽമാനിയയിൽ വെച്ച്  ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. മഹാബലിയോടൊപ്പം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 4 അംഗങ്ങൾ ചേർന്ന് നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷങ്ങൾക്ക് കാസിം കല്ലായി സ്വാഗതം പറഞ്ഞു. പൂക്കളവും, മാവേലി വരവേൽപ്പും, കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് നിറം പകർന്നു.

കുട്ടികളുടെ നൃത്തങ്ങൾ, ഓണപ്പാട്ടുകൾ, അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവയും നടന്നു. അവതാരകനായ  സാബു പാലായ്ക്കൊപ്പം കൂട്ടായ്മയിലെ പുതിയ അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു. പതിമൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം മടങ്ങി പോകുന്ന കൂട്ടായ്മായിലെ അംഗം വിനോദിന് മൊമെന്റോ നൽകി ആദരിച്ചു. അഷ്‌റഫ്‌ നന്ദി രേഖപ്പെടുത്തി.

article-image

ാീബാ

You might also like

Most Viewed