ചുഴലിക്കാറ്റ്; ചൈനയിൽ പത്തു മരണം
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആഞ്ഞടിച്ച രണ്ടു ചുഴലിക്കാറ്റിനെത്തുടർന്ന് കിഴക്കൻ ചൈനയിൽ പത്തു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. ജിയാംഗ്സു പ്രവിശ്യയിലെ സുഖിയാൻ നഗരത്തിനു സമീപമാണ് ആദ്യ ചുഴലിക്കാറ്റ് നാശം വിതച്ചത്.
ഇവിടെ അഞ്ചു പേർ മരിച്ചു. നൂറിലേറെ വീടുകളും കാർഷികവിളകളും നശിച്ചു. യാൻചെംഗ് നഗരത്തിലാണ് രണ്ടാമത്തെ ചുഴലിക്കാറ്റുണ്ടായത്. ഇവിടെയും അഞ്ചു പേർ മരിച്ചു.