ഖലിസ്ഥാൻ നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു
ഖലിസ്ഥാൻ വിഘടനവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു. സുഖ ദുൻക എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്ങാണ് കൊല്ലപ്പെട്ടത്. വിന്നിപെഗിലായിരുന്നു സംഭവം. ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. 2017ലാണ് സുഖ ദുൻക വ്യാജരേഖ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്.
എൻ.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നതിനിടെയാണ് പുതിയ കൊലപാതകം. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യമന്ത്രിയും പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
dfgdg