പോരു മുറുകുന്നു; കനേഡിയൻ വ്യാപാര മന്ത്രി മേരി ഇംഗിന്റെ ഇന്ത്യാ സന്ദർശനം മാറ്റി
ഖാലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന കാനഡയ്ക്കെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇതിനു പിന്നാലെ കനേഡിയൻ വ്യാപാര മന്ത്രി മേരി ഇംഗിന്റെ ഇന്ത്യാ സന്ദർശനം മാറ്റി. അടുത്ത മാസം 9നാണ് മന്ത്രി എത്തേണ്ടിയിരുന്നത്. തീരുമാനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. വ്യാപാര ബന്ധം സംബന്ധിച്ച ചർച്ചകളായിരുന്നു മേരി ഇംഗിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയിൽ ഖാലിസ്ഥാൻവാദികൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യ−കാനഡ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ താത്കാലികമായി നിറുത്തിയെന്ന് ഈ മാസം ആദ്യം കാനഡ അറിയിക്കുകയായിരുന്നു.
രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ചർച്ച പുനരാരംഭിക്കു. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം ജി 20 ഉച്ചകോടിയ്ക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിരുന്നു.
asfasef