യുഎസ് യുദ്ധവിമാനം പറക്കലിനിടെ കാണാതായതായി റിപ്പോര്‍ട്ട്


സൗത്ത് കരോലിന: അമേരിക്കയില്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം. വിമാനം പറത്തിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സൗത്ത് കരോലിനയുടെ തെക്കു-കിഴക്കന്‍ ഭാഗത്തു കൂടി പരിശീലനപ്പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം.

കോടികള്‍ വിലമതിക്കുന്ന വിമാനം കണ്ടെത്താനായി അധികൃതര്‍ പ്രദേശവാസികളുടെ സഹായവും തേടിയിട്ടുണ്ട്. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന്‍ സെന്‍ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

Most Viewed