അമേരിക്കയിൽ തൊഴിലാളി സമരം തുടരുന്നു


തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും അമേരിക്കയിലെ വാഹനനിർമാണമേഖലയെ നിശ്ചലമാക്കി. അതിനിടെ ശനിയാഴ്‌ച ഫോർഡ്‌ മോട്ടോറുമായി നടന്ന ചർച്ചയിൽ‍ പ്രതീക്ഷയുണ്ടെന്ന് യുണൈറ്റഡ്‌ ഓട്ടോ വർക്കേഴ്‌സ്‌ യൂണിയൻ അറിയിച്ചു. ജനറൽ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവരുമായും ഒരു കരാറിലെത്താൻ യൂണിയൻ ശ്രമിക്കുന്നുണ്ട്‌. സ്റ്റെല്ലാന്റിസ് വേതനത്തിൽ 20 ശതമാനം വർധനയും കരാറിലെത്തിയാൽ ഉടൻ 10 ശതമാനം വർധനയും നൽകാമെന്ന്‌ നിർദേശം വച്ചിട്ടുണ്ട്‌. എന്നാൽ, ഇത്‌ യൂണിയൻ രണ്ടായിരത്തി ഇരുപത്തേഴോടെ ആവശ്യപ്പെടുന്ന 40 ശതമാനം വർധനയുടെ പകുതിയാണ്‌. 

ചർച്ച തിങ്കളാഴ്‌ചയും തുടരും. ജനറൽ മോട്ടോഴ്‌സുമായുള്ള ചർച്ച ഞായറാഴ്‌ച നടക്കും. ഡെട്രോയിറ്റിൽ 13,000 തൊഴിലാളികളാണ്‌ പണിമുടക്കുന്നത്‌.

article-image

zdfd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed