യുക്രെയ്നിലെ പുരാതന കെട്ടിടങ്ങളെ അപകടഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്കു മാറ്റി യുനെസ്കോ


റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നിലെ പുരാതന കെട്ടിടങ്ങളെ അപകടഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്കു യുനെസ്കോ മാറ്റി. തലസ്ഥാനമായ കീവിലെ സെന്‍റ് സോഫിയ കത്തീഡ്രൽ, ഗുഹാ സന്യാസ മഠം, ലുവീവ് നഗരത്തിന്‍റെ കേന്ദ്രഭാഗം എന്നിവ റഷ്യൻ ആക്രമണം മൂലം അപകടവാവസ്ഥയിലാണെന്ന് യുനെസ്കോ വിലയിരുത്തി. തുറമുഖനഗരമായ ഒഡേസയെ ജനുവരിയിൽ ഇതേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം, പൈതൃക കേന്ദ്രങ്ങൾക്കു നാശമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്ന് റഷ്യ ഉറപ്പുനൽകിയിരുന്നു. പക്ഷേ, ഒഡേസ നഗരത്തിനു നേർക്ക് വൻ ആക്രമണമാണ് അടുത്ത കാലത്ത് റഷ്യ നടത്തുന്നത്.

കീവിലെ സെന്‍റ് സോഫിയ കത്തീഡ്രൽ പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഗുഹാമഠവും ഇതേ കാലത്തു നിർമിച്ചതാണ്. മധ്യകാലത്തു നിർമിച്ച ലുവീവ് നഗരത്തിലെ ഓൾഡ് സിറ്റിയിലെ പല കെട്ടിടങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

article-image

dsfgdrg

You might also like

Most Viewed