പാശ്ചാത്യലോകവുമായി വിശുദ്ധ യുദ്ധമാണ് റഷ്യ നടത്തുന്നതെന്ന് കിം ജോങ് ഉൻ

പാശ്ചാത്യലോകവുമായി വിശുദ്ധ യുദ്ധമാണ് റഷ്യ നടത്തുന്നതെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിനോട് കിം ജോങ് ഉൻ. ഇരുരാജ്യങ്ങൾക്കും സാമ്രാജ്യത്വത്തിനെതിരെ ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് റഷ്യയുടെ പേരാട്ടം. റഷ്യൻ പ്രസിഡന്റ് പുടിന്റെ തീരുമാനങ്ങളെ ഞങ്ങൾ എല്ലായിപ്പോഴും പിന്തുണക്കുന്നുണ്ട്. ഒരുമിച്ച് നിന്ന് സാമ്രാജ്യത്വത്തെ നേരിടാമെന്നും കിം ജോങ് ഉൻ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുന്നതിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ ദിവസം റഷ്യയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ ആയുധങ്ങൾ വിൽക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പ്രത്യുപകാരമായി ഭക്ഷ്യസഹായവും തങ്ങളുടെ ആണവ, മിസൈൽ പദ്ധതിക്കാവശ്യമായ സാങ്കേതിക വിദ്യയുമാണ് ഉത്തര കൊറിയ ആവശ്യപ്പെടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. റഷ്യയുടെ കിഴക്കൻ മേഖലയായ വ്ലാദിവോസ്റ്റോക്കിലാണ് വ്ലാദിമിർ പുടിനുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇത്. അതേസമയം, എവിടെയാണ് കൂടിക്കാഴ്ച നടക്കുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കിഴക്കൻ മേഖലയിലുള്ള വൊസ്റ്റോച്ച്നി ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുണ്ട്.
fxhgcf