വിയറ്റ്നാമിൽ 10 നില കെട്ടിടത്തിന് തീപ്പിടിച്ച് നിരവധി മരണം

വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലെ അപ്പാർട്ട്മെന്‍റ് ബ്ലോക്കിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് 10 നില കെട്ടിടത്തിന്‍റെ പാർക്കിങ് ഫ്ലോറിൽ തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 70 ഓളം പേരെ രക്ഷിച്ചു. മരിച്ചവർ ഉൾപ്പെടെ 54 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയോടെയാണ് തീയണച്ചത്. അപ്പാർട്ട്മെന്‍റിൽ കുടുങ്ങിയ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. തെക്കുപടിഞ്ഞാറൻ ഹനോയിയിലെ ഉയർന്ന ജനവാസ മേഖലയിലുള്ള ഇടുങ്ങിയ വഴിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുക ദുസ്സഹമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
േ്ു്േു