പിനോഷെയുടെ ബഹുമതി പിൻവലിച്ച്‌ സ്പെയിൻ


40 വർഷംമുമ്പ്‌ ചിലിയിലെ അന്നത്തെ ഏകാധിപതി ജനറൽ അഗസ്‌തോ പിനോഷെയ്ക്ക്‌ നൽകിയ സൈനിക ബഹുമതി പിൻവലിച്ച്‌ സ്പെയിൻ. രാജ്യം അന്ന്‌ ഭരിച്ചിരുന്ന ഏകാധിപതി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ 1975ൽ നൽകിയ ക്രോസ്‌ ഓഫ്‌ മിലിട്ടറി മെറിറ്റ്‌ ബഹുമതിയാണ്‌ റദ്ദാക്കിയത്‌. ചിലിയിൽ അമേരിക്ക സ്‌പോൺസർ ചെയ്ത സൈനിക അട്ടിമറിയുടെ അമ്പതാം വാർഷികം ആചരിച്ചതിന്റെ പിറ്റേന്നാണ്‌ സ്‌പെയിൻ മന്ത്രിസഭയുടെ പ്രഖ്യാപനം.

സാൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിച്ചാണ്‌ ചിലിയിൽ 1973 സെപ്തംബർ 11ന്‌ പിനോഷ അധികാരം പിടിച്ചെടുത്തത്‌. പിന്നീട്‌ 17 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിൽ ആയിരക്കണക്കിനുപേർ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. ചെയ്തുകൂട്ടിയ ക്രൂരതകൾക്കും മനുഷ്യാവകാശലംഘനങ്ങൾക്കും വിചാരണ നേരിടാതെയാണ്‌ 2006ൽ അദ്ദേഹം മരിച്ചത്‌. ചരിത്രപരമായ അനീതിക്ക്‌ പരിഹാരം എന്ന നിലയിലാണ്‌  ബഹുമതി പിൻവലിക്കുന്നതെന്ന്  സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്‌ പറഞ്ഞു.

article-image

sdgdsg

You might also like

Most Viewed