ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ നിഖാബ് ധരിക്കുന്നതിന് വിലക്ക്


ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട്  സർക്കാർ ഉത്തരവിറക്കി. സെപ്റ്റംബർ 30 ശനിയാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തീരുമാനം പ്രാബൽയത്തിൽ വരും. വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയാണ് ഇതു സംബന്ധിച്ച  അറിയിച്ചത്. വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ  അവകാശമുണ്ടെന്നും എന്നാൽ അത് അവരുടെ മുഖം മറച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു. 

രക്ഷിതാവ് കുട്ടികളുടെ വസ്ത്രധാരണയെകുറിച്ച് ബോധവാനായിരിക്കണമെന്നും ബാഹ്യ സമ്മർദ്ദമില്ലാതെ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ നിഖാബ് നിരോധിക്കാനുള്ള തീരുമാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ തീരുമാനത്തെ എതിർത്തപ്പോൾ മറ്റു ചിലർ പിന്തുണ പ്രഖ്യാപിച്ചു. വർഷങ്ങളായി ഈജിപ്തിലെ സ്കൂളുകളിൽ നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്ത് നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ നിഖാബ് ധരിക്കുന്നതിന് ഇതിനകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

sdgdsg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed