കിം ജോങ് ഉന്‍ റഷ്യന്‍ പര്യടനത്തിൽ
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പര്യടനത്തിനെത്തി. അമേരിക്കയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് കിം റഷ്യയിലെത്തുന്നത്. പ്രസിഡന്റ് വ്‌ളാദിമീർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ ആയുധ കരാർ ഉണ്ടാക്കരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഇരുനേതാക്കളും അംഗീകരിക്കുമോ എന്നാണറിയേണ്ടത്. ഞായറാഴ്ച പ്യോങ്യാങിൽ നിന്നും തന്റെ സ്വകാര്യ ട്രെയിനിലാണ് കിം റഷ്യയിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച റഷ്യയിൽ എത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആയുധ വ്യവസായികളും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രിയുമൊത്താണ് കിം റഷ്യയിൽ എത്തിയിരിക്കുന്നത്. കിമ്മിനെയും സംഘത്തേയും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ ഖസന്‍ േസ്റ്റഷനിൽ എത്തിയതായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജപ്പാന്റെ ക്യോദോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും തമ്മിൽ ചർച്ചകൾ നടത്തും. ആവശ്യമെങ്കിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ഈേസ്റ്റണ്‍ എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാന്‍ പുടിന്‍ വ്‌ളാദിവോസ്‌കോവിൽ ഇന്ന് എത്തും. ഇവിടെ വച്ചായിരിക്കും കിമ്മുമായുള്ള കൂടിക്കാഴ്ച. യുക്രൈനെതിരായ പോരാട്ടത്തിന് റഷ്യയ്ക്ക് ആയുധങ്ങൾ കൈമാറാനാണ് കൂടിക്കാഴ്ച എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ കഴിഞ്ഞ 18 മാസമായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് ഉത്തര കൊറിയ ആയുധങ്ങൾ കൈമാറിയിട്ടില്ലെന്നാണ് ഇരുവരുടേയും അവകാശവാദം.
fggdrgf