യഹൂദർക്ക് അഭയം നൽകിയതിനു നാസികൾ കൂട്ടക്കൊല ചെയ്ത പോളിഷ് കുടുംബത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
യഹൂദർക്ക് അഭയം നൽകിയതിനു നാസികൾ കൂട്ടക്കൊല ചെയ്ത പോളിഷ് കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കുടുംബത്തെ ഒന്നാകെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കർഷകനായിരുന്ന ജോസഫ് ഉൽമ, ഏഴു മാസം ഗർഭിണിയായിരുന്ന ഭാര്യ വിക്തോറിയ, എട്ടു വർഷം മുതൽ 18 മാസം വരെ പ്രായമുള്ള ആറു മക്കളായ സ്റ്റനിസ്ലാവ, ബാർബര, മരിയ, വ്ലാഡിസ്ലാവ്, ഫ്രാൻസിസ്ക്, അന്‍റണി എന്നിവർ 1944ലാണ് കൊല്ലപ്പെട്ടത്.
എട്ടു യഹൂദരെ ഒളിപ്പിച്ച കുടുംബത്തെ ഒരു പോളിഷ് പോലീസുകാരൻ ഒറ്റുകയായിരുന്നു. മച്ചിലുണ്ടായിരുന്ന യഹൂദരെ ആദ്യം വധിച്ചു. മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽവച്ചും. തുടർന്ന് കുട്ടികളെയും വധിച്ചു. മാർക്കോവ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സെലോ സെമറാറോ ആണ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചത്. പോളിഷ് പ്രസിഡന്‍റ് ആന്ദ്രെ ഡൂഡ അടക്കം 30,000 പേർ പങ്കെടുത്തു.
ിു