ആദ്യ ക്ലോൺ ചെമ്മരിയാട് ഡോളിയെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു
ഡോളി ദ ഷീപ്പ്’ എന്ന ക്ലോണിംഗ് മൃഗത്തെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമട്ട് അന്തരിച്ചു. 79 വയസായിരുന്നു പ്രായം. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം സ്ഥിരീകരിച്ചത്. മരിക്കുമ്പോൾ പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. 1996 ലാണ് അന്ന് വരെ ഭാവനയായി കരുതിയിരുന്ന ‘ക്ലോണിംഗ്’ ആദ്യമായി വിജയകരമായി പരീക്ഷിച്ച് കൊണ്ട് പുതിയൊരു ജീവിയുടെ സൃഷ്ടിക്ക് അദ്ദേഹം ചുക്കാന്‍ പടിച്ചത്.
1944ൽ ഇംഗ്ലണ്ടിലെ ഹാംപ്ടണ്‍ ലൂസിയിലായിരുന്നു ഇയാന്‍ വിൽമുട്ടിന്‍റെ ജനനം. നോട്ടംഗ്ഹാം സർവ്വകലാശാലയിൽ നിന്ന് ബിഎസ്സിയും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡിയും അദ്ദേഹം സ്വന്തമാക്കി. നിരവധി അന്താരാഷ്ട്രാ അവാർഡുകൾ നേടിയ ഭ്രൂണ ശാസ്ത്രജ്ഞനാണ് അദ്ദേഹം. അനിമൽ സയൻസിലേക്ക് മാറുന്നതിന് മുമ്പ് കൃഷിയിൽ താത്പര്യ പ്രകടിപ്പിച്ച അദ്ദേഹം അഗ്രിക്കൾച്ചർ സ്റ്റഡീസിന് ചേർന്നിരുന്നു. 2005−ൽ എഡിൻബർഗ് സർവകലാശാലയിലേക്ക് മാറി, 2008−ൽ നൈറ്റ്ഹുഡ് അവർഡ് നേടി. ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞനും സ്കോട്ടിഷ് സെന്‍റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ചെയറുമായിരുന്ന അദ്ദേഹം 2012−ൽ സർവ്വകലാശാലയിൽ നിന്ന് വിരമിച്ചു.
bhfgcbh