അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാൻസി പെലോസി


അമേരിക്കയിലെ മുൻ സ്പീക്കറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസി അടുത്തവർഷം നവംബറിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തുന്ന അമേരിക്കയ്ക്കുവേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് അവർ പറഞ്ഞു. 1987ൽ കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ടിൽനിന്ന് ആദ്യമായി ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നാൻസി പെലോസി യുഎസ് ഹൗസ് സ്പീക്കറാകുന്ന ആദ്യവനിതയാണ്. 

2007−2011, 2019−2023 കാലഘട്ടങ്ങളിൽ സ്പീക്കർ പദവി വഹിച്ച അവർ ഒട്ടേറെ പ്രസിഡന്‍റുമാരുടെ സുപ്രാധാന നിർദേശങ്ങളെ അംഗീകരിക്കുകയും അട്ടിമറിക്കുകയും ചെയ്തു. മുൻ പ്രസിഡന്‍റ് ട്രംപ്, സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തവേ പ്രസംഗത്തിന്‍റെ പകർപ്പ് തൊട്ടുപിന്നിൽനിന്നു കീറിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഇല്ലാതായതോടെ സ്പീക്കർ പദവി നഷ്ടപ്പെട്ട പെലോസി രാഷ്‌ട്രീയത്തിൽനിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 83 വയസുള്ള അവർ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ചത് അമേരിക്കൻ രാഷ്‌ട്രീയ നേതാക്കളുടെ പ്രായം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കി.

article-image

dfdsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed