മെക്സിക്കോയിൽ ഗർഭഛിദ്രം ഇനി കുറ്റമല്ല
മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽകുറ്റം അല്ലാതാക്കി സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കുന്ന ഫെഡറൽ ശിക്ഷാനിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് നിരീക്ഷിച്ചാണ് വിധി.
അമേരിക്കയിൽ 2022ൽ സുപ്രീംകോടതി ഗർഭഛിദ്രാവകാശം എടുത്തുകളഞ്ഞിരുന്നു. ഇതു സംബന്ധിച്ച പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് മെക്സിക്കോയിലെ ചരിത്രപരമായ ചുവടുവയ്പ്. 2007ൽ മെക്സിക്കോ സിറ്റിയിൽ ഗർഭഛിദ്രം നിയമപരമാക്കിയിരുന്നു. പിന്നാലെ, 32 സംസ്ഥാനങ്ങളിൽ പാതിയിലും നേരത്തേതന്നെ ഇത് അനുവദനീയമാക്കി. സുപ്രീംകോടതി വിധിയോടെ രാജ്യമെമ്പാടും ഇത് നടപ്പാകും.
dsgdf