പുടിൻ വീഡിയോ ലിങ്കിലൂടെയും ജി−20 ഉച്ചകോടിയിലേക്കില്ല
ജി−20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ അഭാവം പൂർണമായിരിക്കും. പുടിൻ വീഡിയോ ലിങ്കിലൂടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പോസ്കോവ് അറിയിച്ചു. വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ആണ് റഷ്യൻ പ്രതിനിധിസംഘത്തെ നയിക്കുന്നത്. അദ്ദേഹമായിരിക്കും ചർച്ചകൾ നടത്തുകയെന്ന് പെസ്കോവ് വിശദീകരിച്ചു.
ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുടിനു പകരം ലാവ്‌റോവ് ആണ് പങ്കെടുത്തത്. എന്നാൽ, പുടിൻ വീഡിയോ ലിങ്കിലൂടെ ഉച്ചകോടിയിൽ സംസാരിച്ചു. ഡൽഹിയിൽ നാളെ ആരംഭിക്കുന്ന ജി−20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും പങ്കെടുക്കുന്നില്ല.
dg