ഗാബോൺ പ്രസിഡന്റിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു
ഗാബോണിൽ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അലി ബോംഗോയെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണിത്. അദ്ദേഹത്തിനു ചികിത്സയ്ക്കായി വിദേശത്തു പോകാവുന്നതാണ്. 2018ൽ മസ്തിഷ്കാഘാതം നേരിട്ട അലി ബോംഗോയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു.
ഓഗസ്റ്റ് 30നാണ് അലിയെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചത്. അലി മൂന്നാം വട്ടവും തെരഞ്ഞെടുപ്പിൽ വിജയിച്ചതായി ഇലക്‌ഷൻ കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നിത്.
dgfdg