യുക്രെയ്ന്‍റെ അയൽരാജ്യമായ റൊമാനിയയിൽ റഷ്യ മനഃപൂർവം ആക്രമണം നടത്തിയതിനു തെളിവില്ലെന്ന് നാറ്റോ സെക്രട്ടറി
യുക്രെയ്ന്‍റെ അയൽരാജ്യമായ റൊമാനിയയിൽ റഷ്യ മനഃപൂർവം ആക്രമണം നടത്തിയതിനു തെളിവില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബെർഗ്. റൊമാനിയൻ പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെത്തിയത് റഷ്യൻ ആക്രമണം മൂലമാണെന്ന ആരോപണത്തിനു തെളിവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡാന്യൂബ് നദീതീരത്തെ യുക്രെയ്ൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് റഷ്യ ഡ്രോൺ ആക്രമണം തുടരുന്നതിനിടെയാണ് ആരോപണമുയർന്നത്. നദിക്ക് അക്കരെയുള്ള റൊമാനിയായിൽ റഷ്യൻ ഡ്രോൺ പതിച്ചുവെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ അവകാശപ്പെട്ടത്. എന്നാൽ, നാറ്റോ അംഗമായ റൊമാനിയ ഇതു നിഷേധിച്ചു.
sersdf