കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന


കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത്‌ ഉത്തരാർധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌.

യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ്‌ ക്ലൈമറ്റ് ചേഞ്ച്‌ സർവീസിന്റെ കണക്കുകൾ അധികരിച്ചാണ്‌ ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്‌. കഴിഞ്ഞത്‌ ചരിത്രത്തിലെ ചൂടേറിയ ആഗസ്ത്‌ മാത്രമല്ല, ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷമായി സമുദ്രതാപനിലയും വളരെ ഉയർന്ന നിലയിലാണ്‌.  

‘കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തകരുകയാണ്‌. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഇതിന്റെ ഭാഗമാണ്‌’− യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

article-image

jhghjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed