ഗ്രീസ്, തുർക്കി, ബൾഗേറിയ എന്നിവിടങ്ങളിൽ പ്രളയം; 11 മരണം
അയൽരാജ്യങ്ങളായ ഗ്രീസ്, തുർക്കി, ബൾഗേറിയ എന്നിവിടങ്ങളിലുണ്ടായ പ്രളയത്തിലും കാറ്റിലും 11 പേർ മരിച്ചു. ഇതിൽ നാലു മരണവും വടക്കുപടിഞ്ഞാറൻ തുർക്കിയിലാണ്. ഈസ്താംബുൾ നഗരത്തിൽ രണ്ടു പേർ മരിച്ചു. നഗരത്തിലെ രണ്ടായിരത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറി. മധ്യഗ്രീസിലെ വോളോസ് നഗരത്തിൽ രണ്ടു പേരാണു മരിച്ചത്. മൂന്നു പേരെ കാണാതായി. ബൾഗേറിയയിലെ തെക്കൻ കരിടങ്കൽ തീരത്താണു പ്രളയം നാശംവിതച്ചത്.
മൂന്നു പേർ മരിച്ചു. കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു.
sdfsdf