ആംഗ് സാൻ സുചിക്ക് ചികിത്സ നിഷേധിക്കുന്നതായി മകൻ
മ്യാൻമറിൽ പട്ടാളം തടവിലാക്കിയ മുൻ ഭരണാധികാരി ആംഗ് സാൻ സുചി കടുത്ത രോഗബാധിതയാണെന്നും ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മകൻ പറഞ്ഞു. സുചിക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന ജയിൽ അധികൃതരുടെ അഭ്യർഥന പട്ടാള ഭരണകൂടം തള്ളിയെന്നും അമ്മയ്ക്ക് പല രോഗങ്ങളുണ്ടെന്നും മകൻ കിം ആരിസ് പറഞ്ഞു. കടുത്ത പല്ലുവേദനമൂലം ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലാണ് സുചിയെന്നു ജയിൽവൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, സുചി ആരോഗ്യവതിയാണെന്നും സൈനിക, സിവിലിയൻ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നുമാണ് പട്ടാള ഭരണകൂടത്തിന്‍റെ വാദം. 2021 ഫെബ്രുവരിയിൽ സൈന്യം സുചി സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കുകയായിരുന്നു. തുടർന്ന് സുചിയെ തടവിലാക്കി. ഏതു നഗരത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
dsfsf