റഷ്യൻ പെട്രോൾ സ്റ്റേഷനിലെ സ്ഫോടനത്തിൽ മരണം 30 ആയി

റഷ്യയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 30 ആയി. നിരവധി പേർക്ക് പരിക്കുണ്ട്. 6,450 ചതുരശ്ര അടി വിസ്തൃതിയിൽ തീ പടർന്നതായാണ് ദൃസാക്ഷികൾ പറയുന്നത്.ദക്ഷിണ റഷ്യയിലെ ഡാഗെസ്താനിലാണ് സംഭവം. മേഖലയിലെ തലസ്ഥാനമായ മഖാച്കാലയിലാണ് സ്ഫോടനം ഉണ്ടായത്. കാർ പാർക്കിങ് ഏരിയയിൽനിന്നും തീഉയരുകയും ഇത് പെട്രോൾ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു.260 അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
dsaadsadsdsa