ഫ്രാൻസും ഇന്ത്യയുമായി യു.പി.ഐ സംവിധാനത്തിൽ കൈകോർക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പാരീസ് സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. ഇരു രാജ്യങ്ങളും കൈകോർത്തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സാങ്കേതികവിദ്യയായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഫ്രാൻസിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് യാഥാർഥ്യമായാൽ ഫ്രാൻസിനും ഇന്ത്യക്കുമിടയിൽ യു.പി.ഐ ഇടപാടുകൾ സാധ്യമാകും.
ഈ വർഷം ആദ്യം, ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ലഭ്യമായിരുന്നു. ഫ്രാൻസിലെ പ്രധാന പേയ്മെന്‍റ് ഇന്‍റർഫേസായ ലിറയുമായി യു.പി.ഐയെ ബന്ധിപ്പാക്കാൻ മാക്രോൺ സർക്കാർ തീരുമാനമെടുക്കുകയാണെങ്കിൽ യു.പി.ഐ സംവിധാനം വരുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറും. പാരിസിൽ വെച്ച് ഈ സംവിധാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടുമെന്നാണ് വിവരമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
DFDFDF