പാക് സൈനിക താവളത്തിനു നേരെ ഭീകരാക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു


പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സോബ് ജില്ലയിലെ സൈനിക താവളത്തിന് നേരെ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്നുണ്ടായ വെടിവെപ്പിൽ അഞ്ച് ഭീകരരും ഒരു വഴിയാത്രക്കാരിയും കൊല്ലപ്പെട്ടു. തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യന്ത്രത്തോക്കുകളും ഗ്രനേഡുകളും റോക്കറ്റുകളുമായി കേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ പ്രാഥമിക ശ്രമം ഡ്യൂട്ടിയിലുള്ള സൈനികർ പരിശോധിച്ചതിനാൽ ഒരു ചെറിയ ഭാഗത്ത് ആക്രമണം ഒതുക്കാൻ സാധിച്ചു. ആദ്യത്തെ ആക്രമണത്തിനു ശേഷം സേനാകേന്ദ്രത്തിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെയും വകവരുത്തിയതോടെ നടപടി പൂർത്തിയായതായി സർക്കാർ വക്താവ് അറിയിച്ചു.

article-image

SDDSADSADS

You might also like

Most Viewed