മേഡ് ഇൻ ചൈന വിമാനം; കന്നിപ്പറക്കൽ വിജയകരം
ചൈന സ്വന്തമായി നിർമിച്ച യാത്രാവിമാനമായ സി919-ന്‍റെ കന്നിപ്പറക്കൽ വിജയകരം. 130-ലധികം യാത്രക്കാരുമായി ഷാംഗ്ഹായ് നഗരത്തിൽനിന്ന് ബെയ്ജിംഗിലേക്കായിരുന്നു യാത്ര. കോമേഴ്സ്യൽ ഏവിയേഷൻ കോർപറേഷൻ ഓഫ് ചൈന (കൊമാക്) എന്ന കമ്പിനിയാണ് നിർമാതാക്കൾ. ഫ്രാൻസിലെ എയർബസ്, അമേരിക്കയിലെ ബോയിംഗ് കമ്പിനികൾക്ക് വിമാനനിർമാണത്തിലുള്ള കുത്തക അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈന സ്വന്തം വിമാനം വികസിപ്പിച്ചത്.
164 പേർക്ക് ഇതിൽ യാത്ര ചെയ്യാം. അതേസമയം, വിമാനത്തിന്‍റെ എൻജിൻ അടക്കം ഒട്ടനവധി ഭാഗങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. വർഷം 150 വിമാനങ്ങൾ വച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പിനി അറിയിച്ചു. സി919നായി 1,200 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.
DSAFDFSDFSDFS