ജലവിതരണത്തർക്കം; ഇറാൻ-അഫ്ഗാൻ അതിർത്തിയിലെ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാൻ - ഇറാൻ രാജ്യാന്തര അതിർത്തിയിലെ ഹെൽമാന്ദ് നദിയിലെ ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇറാൻ അതിർത്തി സേനാംഗങ്ങളായ രണ്ട് പേരും ഒരു താലിബാൻ ഭീകരനുമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ നിംറോസ് പ്രവിശ്യയിലുള്ള കോംഗ് മേഖലയിലെ അതിർത്തി പോസ്റ്റിന് സമീപത്താണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ രണ്ട് ഇറാനിയൻ പൗരന്മാർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1,000 കിലോമീറ്റർ നീളമുള്ള ഹെൽമാന്ദ് നദിയിൽ നിന്നുള്ള നീരൊഴുക്ക് തടസപ്പെടുത്തില്ലെന്ന് അഫ്ഗാനിസ്ഥാൻ 1973-ൽ ഒപ്പിട്ട കരാറിലൂടെ ഇറാന് ഉറപ്പ് നൽകിയതാണ്. എന്നാൽ നദിയിൽ അഫ്ഗാനിസ്ഥാൻ അണക്കെട്ടുകളും തടയണകളും നിർമിച്ചത് മൂലം ഇറാനിലെ അതിർത്തിമേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്. കരാർ പാലിക്കണമെന്ന ആവശ്യം ഇറാൻ ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ നടന്നത്.
cxcxzcxz