പാക്കിസ്ഥാനിൽ ഹിമപാതത്തിൽ അകപ്പെട്ട് 11 പേർ മരിച്ചു


പാക്കിസ്ഥാനിലെ ഗിൽഗിത്ത് ബാൽട്ടിസ്ഥാനിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട് 11 പേർ മരിച്ചു. നാടോടി ജനവിഭാഗത്തിൽപ്പെട്ട ആട്ടിടയരാണ് അപകടത്തിൽപ്പെട്ടത്. നാല് സ്ത്രീകളും നാല് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാക് അധീന കാഷ്മീരിന് സമീപത്ത്, സമുദ്രനിരപ്പിൽ നിന്ന് 14,501 അടി ഉയരത്തിലുള്ള ഷൗന്തർ പാസ് മേഖലയിലെ മലയിലാണ് ഹിമപാതം സംഭവിച്ചത്. കേൽ മേഖലയിൽ നിന്ന് അസ്തോറിലേക്ക് സഞ്ചരിക്കുകയായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്.

35 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നും 15 കന്നുകാലികളെ അപകടത്തിൽ കാണാതായെന്നും അധികൃതർ അറിയിച്ചു. കടുത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്.

article-image

ghhgfgh

You might also like

Most Viewed