അൽ റയ്യാൻ പരിശീലക സ്ഥാനത്തു നിന്നും നികോളസ് കൊർദോവ പുറത്ത്
ഖത്തർ സ്റ്റാർസ് ലീഗ് സീസൺ സമാപിച്ചതിനു പിന്നാലെ . മുൻ ചിലി താരമായിരുന്ന നികോളസ് കൊർദോവ 2020ൽ ഖത്തർ അണ്ടർ 23 ടീം പരിശീലകനായാണ് ദോഹയിലെത്തുന്നത്. കഴിഞ്ഞ വർഷം വരെ ഈ പദവിയിലിരുന്ന നികോളസിനെ 2022 ഫെബ്രുവരിയിലായിരുന്നു അൽ റയ്യാൻ താൽകാലിക പരിശീലകനായി നിയമിച്ചത്. പോർചുഗീസുകാരനായ ലിയനാർഡോ ജർഡിം അൽ റയ്യാനിന്റെ പുതിയ പരിശീലകനായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. പ്രഖ്യാപനം ഉടനുണ്ടാവും. യു.എ.ഇ പ്രോ ലീഗ് ജേതാക്കളായ ഷബാബ് അൽ അഹ്‍ലിയുടെ പരിശീലകനായിരുന്ന ഇദ്ദേഹം നേരത്തെ മൊണാകോയെയും, സൗദി ലീഗിലെ കരുത്തരായ അൽ ഹിലാലിനെയും പരിശീലിപ്പിച്ചിരുന്നു.
ാീഹ