യുഎസിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ പുതിയ ജോലിക്ക് അപേക്ഷിക്കാനവസരം


ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യുഎസിൽ എത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ഇന്റർവ്യൂകളിൽ പങ്കെടുക്കുകയും ചെയ്യാം. എന്നാൽ ജോലി തുടങ്ങുന്നതിന് മുൻപ് വിസയിൽ മാറ്റം വരുത്തണമെന്നത് നിർബന്ധമാണ്. ബി-1, ബി-2 വിസയിലെത്തുന്നവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക എന്ന് യുഎസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു.


ബി-1വിസ ഹ്രസ്വകാല ബിസിനസ് യാത്രക്കായാണ് സാധാരണയായി നൽകാറുള്ളത്. ബി-2 വിസ പൂർണമായും ടൂറിസത്തിനായാണ് ഉപയോഗിക്കുക. അടുത്തിടെ യുഎസിലെത്തിയ ആയിരക്കണക്കിന് വിദേശികൾക്ക്‌ ജോലി നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ ജോലി നഷ്ടമാവുന്ന നോൺ ഇമിഗ്രന്റ് ജോലിക്കാർ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന ചട്ടം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജോലി നഷ്ടമായവർക്ക് 60 ദിവസത്തിന് ശേഷവും ബി-1 വിസകളുടെയോ ബി-2 വിസകളുടെ സഹായത്തോടെ രാജ്യത്ത് തുടരാൻ സാധിക്കും. ഈ സമയത്ത് ജോലി നഷ്ടമായവർക്ക് തൊഴിൽ തേടാൻ സാധിക്കുമെന്നും യുഎസ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു.

article-image

cxvcbcvbv

You might also like

Most Viewed