സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട
സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട പാർലമെന്റ്. പാർലമെന്റിൽ വലിയ പിന്തുണയോടെയാണ് ബിൽ പാസായത്. എന്നാൽ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ മാത്രമേ ബിൽ നിയമമാകൂ. ഉഗാണ്ട ഉൾപ്പെടെ 30ൽ അധികം ആഫ്രിക്കന്‍ രാജ്യങ്ങൾ ഇതിനകം തന്നെ സ്വവർഗ ബന്ധം നിരോധിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നതനുസരിച്ച്, ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വൽ, ട്രാന്‍സ്ജെന്‍ഡർ, ക്വീർ (എൽജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് ഇത്.
യാഥാസ്ഥിതികവും മതപരവുമായ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിലെ പരമ്പരാഗത മൂല്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്വവർഗാനുരാഗത്തെ ശിക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ബില്ലാണിതെന്നും പിന്തുണയ്ക്കുന്നുവെന്നും നിയമനിർമ്മാതാവ് ഡേവിഡ് ബഹാതി പറഞ്ഞു. ഇത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനുളളിൽ വരുന്ന കാര്യങ്ങളാണെന്നും ആരും ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഒപ്പിടുന്നതിനായി പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയയ്ക്കുമെന്നും ഡേവിഡ് ബഹാതി കൂട്ടിച്ചേർത്തു.
എന്നാൽ നിലവിലെ നിർദ്ദേശത്തെക്കുറിച്ച് മുസെവേനി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അദ്ദേഹം എൽജിബിടിക്യു അവകാശങ്ങളെ എതിർക്കുകയും 2013−ൽ എൽജിബിടിക്യു വിരുദ്ധ നിയമത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളിൽ എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ വിദ്യാർത്ഥികളെ സ്വവർഗരതിക്ക് പ്രോത്സാഹിപ്പിക്കുന്നുവെന്ന് മതനേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ആരോപിച്ചിരുന്നു. ഇതേതുടർന്ന് ഉഗാണ്ട അധികാരികൾ എൽജിബിടിക്യു വ്യക്തികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ryr