ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജപ്പാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉയർന്ന സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിഷിദയുടെ സന്ദർശനം.
ഇന്ന് വൈകീട്ട് കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിലെ ഇന്ത്യയുടെ അധ്യക്ഷത, ജി 7 ഉച്ചകോടിയിലെ ജപ്പാന്റെ അധ്യക്ഷത എന്നിവ ചർച്ചയാവും. സ്വതന്ത്രവും വിശാലവുമായ ഇന്തോ− പസഫിക് എന്ന വിഷയത്തിൽ പുതിയ പദ്ധതി കിഷിദ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇന്തോ−പസഫിക്കിലെ ഇന്ത്യയുടെ പ്രാധാന്യം, മേഖലയിൽ ചൈനയുമായുള്ള സംഘർഷം എന്നിവ ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തും. 27മണിക്കൂറോളം കിഷിദ ഇന്ത്യയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
esrtests