പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ തീരുമാനം നിയമപരമായി അസാധുവാണെന്ന് റഷ്യ


ഹേഗ് ആസ്ഥാനമായുള്ള ലോക കോടതിയുടെ അധികാരപരിധി മോസ്കോ അംഗീകരിക്കാത്തതിനാൽ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ തീരുമാനം നിയമപരമായി അസാധുവാണെന്ന് റഷ്യ.റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രചാരകരും ലോക കോടതിയുടെ നടപടിയിൽ രോഷാകുലരായിരിക്കുകയാണ്. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കത്തെ റഷ്യൻ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തു. 

യുക്രെയ്നിൽ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെതിരെയും മറ്റ് റഷ്യൻ ഉന്നതർക്കും എതിരെ രാജ്യാന്തര കോടതി അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുട്ടികളെ മാറ്റിപ്പാർപ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നു കോടതി പറഞ്ഞു. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ൽവോവ ബെലോവക്കും ഇതേ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോപണം ശരിവെക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതി പറഞ്ഞു. ററഷ്യക്കാർക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടുകളിൽ റഷ്യ അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

article-image

dfgdfg

You might also like

Most Viewed