അമേരിക്കയ്ക്കുള്ള ഭീഷണി?; കനേഡിയന്‍ അതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവച്ചിട്ടു

കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവച്ചിട്ടു. അമേരിക്കന്‍ എഫ്-22 യുദ്ധവിമാനമാണ് പേടകം വെടിവച്ചിട്ടത്. അമേരിക്കന്‍ പ്രസിഡന്റിന്റേയും കനേഡിയന്‍ പ്രധാനമന്ത്രിയുടേയും നിര്‍ദേശപ്രകാരമാണ് നടപടി.
യുകോണ്‍ പ്രവശ്യയിലാണ് അജ്ഞാതപേടകം വെടിവച്ച് വീഴ്ത്തിയത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അജ്ഞാത പേടകം എവിടെ നിന്നാണ് എത്തിയതെന്നോ എന്തായിരുന്നു പേടകത്തിന്റെ ലക്ഷ്യമെന്നോ നിലവില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സിലണ്ട്രിക്കല്‍ ആകൃതിയിലുള്ള ചാരബലൂണിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ വസ്തുവാണ് വെടിവച്ച് വീഴ്ത്തിയതെന്ന് കനേഡിയന്‍ പ്രതിരോധ സെക്രട്ടറി അനിത ആനന്ദ് വ്യക്തമാക്കി.
അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം അമേരിക്ക വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതെന്ന് സംശയിക്കുന്ന മറ്റൊരു പേടകവും ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് 40,000 അടി ഉയരത്തില്‍ പറന്ന വസ്തുവിനെ വെടിവച്ചിട്ടത്. ഇന്നലെ അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വെടിവയ്പ്പ് വിജയകരമാണെന്ന ഒറ്റവരി മറുപടി മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയത്.
'
a