10 ലക്ഷം ടണ്‍ റേഡിയോ ആക്ടീവ് ജലം സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍


തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ്ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുമെന്ന് ജപ്പാന്‍. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു.

2011 മാര്‍ച്ച് 11ന് ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനില്‍ മരിച്ചത്. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്തോ വസന്തകാലത്തോ ആകും ജലം പുറന്തള്ളുക. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീയതി തീരുമാനിക്കും.

article-image

erwrefrwe

You might also like

Most Viewed