ആദ്യ വനിത സിഖ് ജഡ്ജിയായി അധികാരമേറ്റ് ഇന്ത്യൻ വംശജ മൻപ്രീത് മോണിക സിങ്


യു.എസിലെ ആദ്യ വനിത സിഖ് ജഡ്ജിയായി ഇന്ത്യൻ വംശജ മൻപ്രീത് മോണിക സിങ് അധികാരമേറ്റു. ഹാരിസ് കൗണ്ടി സിവിൽ കോടതി ജഡ്ജിയായാണ് മോണിക ചുമതലയേറ്റത്. ഹൂസ്റ്റണിലാണ് മോണിക്ക സിങ് ജനിച്ചത്. ഇപ്പോൾ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ബെല്ലയ്റിൽ ആണ് താമസം.

യു.എസിൽ ഏതാണ്ട് അഞ്ചു ലക്ഷം സിഖുകാർ ഉണ്ടെന്നാണ് കണക്ക്. അതിൽ 20,000 പേർ ഹൂസ്റ്റൺ ഭാഗത്താണ് താമസിക്കുന്നത്. 1970കളിൽ യു.എസിലേക്ക് കുടിയേറിയതാണ് മോണികയുടെ പിതാവ്. 20 വർഷം അഭിഭാഷക രംഗത്തുള്ള മോണിക നിരവധി മനുഷ്യാവകാശ സംഘടനകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത് സിഖ് സമൂഹത്തെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് മോണിക സിങ് പ്രതികരിച്ചു.

article-image

dfgdg

You might also like

Most Viewed