മൂന്നുവർഷങ്ങൾക്ക് ശേഷം അതിർത്തി തുറന്ന് ചൈന


മൂന്നുവർഷത്തിനുശേഷം ചൈന അതിർത്തി തുറന്നതോടെ നാട്ടിലെത്താൻ വൻ തിരക്ക്. കോവിഡ് മൂലം 2020ൽ ഏർപ്പെടുത്തിയ ക്വാറന്റീൻ ഒഴിവാക്കിയതോടെ നിരവധി പേരാണ് ഞായറാഴ്ച മുതൽ ചൈനീസ് അതിർത്തി കടന്നത്. പലരും ചൈനയിലെ കുടുംബത്തെ സന്ദർശിക്കാനാണ് എത്തിയത്. വിദ്യാർഥികളും തൊഴിൽ ആവശ്യാർഥം പുറംരാജ്യങ്ങളിലും ഹോങ്കോങ്ങിലും പോയവരും അടക്കം പലരും മൂന്നും നാലും വർഷത്തിനുശേഷമാണ് കുടുംബത്തെ കാണുന്നത്.

ഹോങ്കോങ്ങിൽനിന്ന് റോഡ് മാർഗവും നിരവധിപേർ ചൈനയിലേക്ക് എത്തുന്നുണ്ട്. 2020ന്റെ തുടക്കത്തിൽ കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് ഏർപ്പെടുത്തിയ കർശന നിബന്ധനകളുള്ള ‘സീറോ കോവിഡ്’ നയം കഴിഞ്ഞ മാസമാണ് ചൈന ഭേദഗതി ചെയ്തത്. വൻ ഇളവുകൾ ഞായറാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.

article-image

GDGF

You might also like

Most Viewed