നാടകീയ രംഗങ്ങൾക്കൊടുവിൽ കെവിൻ മക്കാത്തിയെ സ്പീക്കറായി തെരഞ്ഞെടുത്ത് യുഎസ് ജനപ്രതിനിധിസഭ


നാടകീയ സംഭവങ്ങൾക്കൊടുവിൽ യു.എസ് പ്രതിനിധി സഭ സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കെവിൻ മക്കാത്തി തെരഞ്ഞെടുക്കപ്പെട്ടു.


യുഎസ് ജനപ്രതിനിധിസഭയില്‍ കഴിഞ്ഞ 3 ദിവസങ്ങളായി വോട്ടെടുപ്പ് തുടരുകയാണ്. ഇതുവരെ നടന്നത് 11 റൗണ്ട് വോട്ടെടുപ്പ്. എന്നിട്ടും സ്പീക്കറെ തെരഞ്ഞെടുക്കാനായിരുന്നില്ല. സഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. കെവിന്‍ മക്കാര്‍ത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധി. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് മൂലം മക്കാര്‍ത്തിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനാവശ്യമായ 218 വോട്ട് എന്ന ലക്ഷ്യത്തിലേക്ക് എത്താനായിരുന്നില്ല.
435 അംഗ സഭയില്‍ 222 അംഗങ്ങളുണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് . പക്ഷെ മക്കാര്‍ത്തിക്ക് നേടാനായത് 202 വോട്ട് മാത്രമാണ് . പാര്‍ട്ടിയിലെ മക്കാര്‍ത്തിയെ എതിര്‍ക്കുന്ന ഫ്രീഡം കോക്കസുകാരുടെ തങ്ങള്‍ വോട്ടു നല്‍കില്ല എന്ന നിലപാടാണ് മക്കാര്‍ത്തിക്ക് തിരിച്ചടിയായിരുന്നത്.

അതെ സമയം ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായ ഹക്കീം ജെഫ്റീസിന് 212 വോട്ടുകള്‍ ലഭിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് യുഎസ് പ്രസിഡന്റും ,യുഎസ് വൈസ്പ്രസിഡന്റും കഴിഞ്ഞാല്‍ അടുത്തയാള്‍ ജനപ്രതിനിധിസഭ സ്പീക്കറാണ് . നാലാം ദിവസവും സഭ ചേര്‍ന്ന് സ്പീക്കറെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കും. ജയിക്കാനായി മക്കാര്‍ത്തി വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന.

article-image

sfdgdfg

You might also like

Most Viewed