ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നു


ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. തൊഴിലവസരങ്ങള്‍ വലിയതോതില്‍ കുറയുന്നതായും റിപ്പോര്‍ട്ട്. സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.6 ശതമാനം ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, ഒക്ടോബര്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ 3.7 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ 65,000 തൊഴിലവസരം കുറയുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലാണ് തൊഴിലവസരങ്ങളില്‍ കുറവുണ്ടായത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, കോവിഡിനുശേഷം തൊഴിലിടങ്ങളിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 50നു മുകളില്‍ പ്രായമുള്ള, തൊഴില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരുടെ നിരക്ക് 21.5 ശതമാനമായി കുറഞ്ഞു.

article-image

asfdd

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed