ഹിജാബിനെതിരെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആറുപേർക്ക് വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആറുപേർക്ക് വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. പാർലമെന്ററി ഫോഴ്സ് അംഗത്തെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ആറുപേരെ വധശിക്ഷക്ക് വിധിച്ചത്. കൂടാതെ തടവ് ശിക്ഷ വിധിച്ച 11പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഇറാന്‍ റവലൂഷണറി ഗാർഡിന്റെ പാർലമെന്ററി ഘടകമായ ബസിജിൽ അംഗമാണ് കൊല്ലപ്പെട്ട അജ്മാനിയ. ഇറാന്‍ റവലൂഷണറി കോടതിയാണ് കേസിൽ അഞ്ചുപേരെ വധശിക്ഷക്ക് വിധിച്ചത്. ഇറാന്‍ റവലൂഷണറി ക്രിമിനൽ കോടതിയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പടെ 11പേർക്ക് തടവ് ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ കൃതൃമായ തെളിവുകളില്ലെന്നാണ് ജുഡീഷ്യറി വക്താവ് മസൗദ് സറ്റേഷി അറിയിക്കുന്നത്. ശിക്ഷക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിടാന്‍ അധികൃതർ വിസമ്മതിച്ചു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടയിലാണ് പ്രക്ഷോഭകർ അറസ്റ്റുചെയ്യപ്പെടുന്നത്. ഇറാനിൽ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണ് ഇറാന്‍ സുരക്ഷാസേന. രാജ്യത്തെ ജനകീയ പ്രതിഷേധം മൂന്നാമത്തെ മാസത്തിലേക്ക് കടക്കുകയാണ്. കുർദിഷ് വനിത മഹ്സ അമിനി ഇറാന്‍ സദാചാരപൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇറാനിൽ ശക്തമാകുന്നത്.
aaa