അഫ്ഗാനിസ്താനിൽ വൻ സ്ഫോടനം, 15 മരണം; 27പേർക്ക് പരുക്ക്
അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
AA