സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ 1.3 ദശലക്ഷം പൗണ്ടിന് ശില്‍പം വാങ്ങി ഋഷി സുനക്

യുകെയിൽ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വെങ്കല ശില്‍പം വാങ്ങാന്‍ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി വിവാദത്തില്‍. ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലേക്ക് വേണ്ടിയാണ് ഋഷി സുനക് വെങ്കല ശില്‍പം വാങ്ങാന്‍ ഏകദേശം 1.3 ദശലക്ഷം പൗണ്ട് സര്‍ക്കാര്‍ പണം ചിലവഴിച്ചത്. ശില്‍പം വാങ്ങാന്‍ 12 കോടിയിലധികം രൂപ നീക്കിവെച്ച സംഭവം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.
യുകെയില്‍ വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ വിവാദ നടപടി. പ്രമുഖ ബ്രിട്ടീഷ് കലാകാരനായ ഹെന്റി മൂറിന്റെ വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍ എന്ന ശില്‍പം വാങ്ങാനുള്ള യുകെ ഗവണ്‍മെന്റിന്റെ തീരുമാനം പൗരന്മാരുടെ കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത് പൊതു ഫണ്ടുകളുടെ അമിതമായ ഉപയോഗമായി കണക്കാക്കാമെന്ന് വിദഗ്ധന്‍ വ്യക്തമാക്കി.
aaa