ബൈഡന്റെ താളം തെറ്റിച്ച് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം!

വാഷിങ്ടൺ ഡെമോക്രാറ്റുകളിൽനിന്ന് യൂ.എസ്. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക് പാർട്ടി. ഇടക്കാല തിരഞ്ഞെടുപ്പിൽ 435 സീറ്റുള്ള ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 218-ലധികം സീറ്റുകൾ നേടിയാണ് റിപ്പബ്ലിക്കൻസിന്റെ വിജയം. അതേസമയം ഉപരിസഭയായ സെനറ്റിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം വരിച്ചിരുന്നു.
നേരിയ ഭൂരിപക്ഷത്തിനാണ് അധോസഭയായ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം. 2024-ൽ നടക്കുന്ന അമേരിക്കൻ
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർഥിത്വം റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ജയം.
അമേരിക്ക നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്കാരങ്ങളും ജോ ബൈഡന്റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപ്പോർട്ട് നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ 50 സീറ്റ് നേടിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. 49 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. എങ്കിലും പല നിർണായക തീരുമാനങ്ങളും ബില്ലുകളും ജനപ്രതിനിധി സഭ കടന്നുകിട്ടുക ബൈഡനെ സംബന്ധിച്ച് വെല്ലുവിളിയാകും.
AAA